Untitled design 2025 12 03T151536.678

പഇ എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് ബിജെപി-സിപിഎം അന്തർധാര യാഥാർത്ഥ്യമാണെന്നും ഇത് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ  വാക്കുകളിൽ നിന്ന് വ്യക്തമാണെന്നും ജെബി മേത്തർ എംപി. ജോൺ  ബ്രിട്ടാസ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമായി പ്രവർത്തിച്ചു. പിഎം ശ്രീയെ എതിർക്കുന്നുവെന്നത് സിപിഎം കണ്ണിൽ പൊടിയിടാൻ പറയുന്നതാണെന്നും ജെബി മേത്തർ പറഞ്ഞു. സിപിഐ ഇനി കാര്യങ്ങൾ വ്യക്തമാക്കട്ടെയെന്നും  സിപിഎം അവരെ വഞ്ചിക്കുന്ന വല്യേട്ടൻ ആണ്, മന്ത്രിസഭ ഉപസമിതി ഇനിയും ചേർന്നിട്ടില്ല അത്ര പ്രാധാന്യമേ ഉള്ളൂവെന്നും  മന്ത്രിയുടെ വാക്കുകൾ ഓൺ റെക്കോർഡ് ആണ് ബ്രിട്ടാസിൻ്റെ വാദം മറിച്ചാണെങ്കിൽ മന്ത്രി വ്യക്തമാക്കട്ടെയെന്നും ജെബി മേത്തർ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *