5 46

ഹരിയാനയില്‍ വാഹന റജിസ്‌ട്രേഷന്‍ ഫാന്‍സി നമ്പര്‍ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്; ലേലത്തില്‍ പങ്കെടുത്തത് 45 പേര്‍. രണ്ടും റെക്കോര്‍ഡാണ്. ‘വിഐപി’ നമ്പറായ HR 88B 8888 ആണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്തത്. ഹരിയാനയുടെ എച്ച്ആര്‍ കഴിഞ്ഞ് ബാക്കിയെല്ലാം എട്ടായതും B എന്ന ഇംഗ്ലിഷ് അക്ഷരത്തിന് എട്ടിനോട് സാദൃശ്യമുള്ളതുമാണ് നമ്പറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 50,000 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഓണ്‍ലൈന്‍ ലേലം ചൂടുപിടിച്ചതോടെ വില ഒരു കോടി രൂപ കടന്നു. കഴിഞ്ഞയാഴ്ച HR22 W2222 എന്ന നമ്പര്‍ ലേലത്തില്‍ പോയത് 37.91 ലക്ഷത്തിനാണ്. കേരളത്തില്‍, ഏപ്രിലില്‍ KL 07 DG 0007 നമ്പര്‍ 46.24 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോട് (007) ചേര്‍ന്നുനില്‍ക്കുന്ന നമ്പറാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *