Untitled design 20250112 193040 0000

 

ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആർ, അനുബന്ധ മൊഴികൾ എന്നിവയുടെ പകർപ്പാണ് തേടിയിരിക്കുന്നത്. കേസെടുക്കുന്നതിന് മുന്നോടിയായാണ് എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ‍ഡി കോടതിയെ സമീപിച്ചത്. ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം.

 

ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് വിലക്ക്. ജയശ്രീയെ അറസ്റ്റുചെയ്യാൻ എസ് ഐ ടി നീക്കം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥ മാത്രമായിരുന്നു താനെന്നും സ്വർണക്കൊളളയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നുമാണ് ജയശ്രീയുടെ വാദം.

 

ബിഹാര്‍ റിസള്‍ട്ട് കേരളത്തിലും മാതൃകയാക്കാവുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വർഗീയ കാർഡ് ഇളക്കി ബീഹാർ പിടിക്കാനുള്ള നീക്കം ജനം തള്ളിയെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലും എന്‍ഡിഎ വർഗീയ മുന്നണി ആണ് എന്ന് പറയുന്നവർക്ക് ബിഹാർ നല്ല സന്ദേശമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞ് കൊച്ചി ഡെപ്യൂട്ടി മേയര്‍ പാര്‍ട്ടി വിട്ടു. ഡെപ്യൂട്ടി മേയര്‍ കെഎ അൻസിയ ആണ് സിപിഐയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. സിപിഐ മട്ടാഞ്ചേരി അഞ്ചാം ഡിവിൽൻ കൗണ്‍സിലറാണ് അൻസിയ. അനര്‍ഹര്‍ക്ക് സീറ്റ് നൽകിയെന്ന് ആരോപിച്ചാണ് അൻസിയയുടെ രാജി. രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അൻസിയ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

മലയാളികള്‍ ഉള്‍പ്പെട്ട ഇറാന്‍ അവയവക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ എടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഒന്നാം പ്രതി മധു ജയകുമാറിനെയാണ് അന്വേഷണസംഘം നെടുംബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഇറാനിലെ ടെഹറാന്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മധു രാജ്യാന്തര അവയക്കടത്ത് ശൃംഗലയുടെ ഭാഗമായി മധു പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. മധുവിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ 14 ദിവത്തെ കസ്റ്റഡിയില്‍ വിട്ടു.

 

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ (50)ആണ്‌ മരിച്ചത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

 

കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസവത്തെ തുടർന്ന് ചികിത്സയിലിരിക്കെ കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം. സ്റ്റഫൈലാകോക്കസ് ബാക്ടീരിയ മൂലമുണ്ടായ അണുബാധ കടുത്താണ് യുവതി മരിച്ചതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. എന്നാൽ ലേബർ റൂമിലോ പ്രസവാനന്തര ശുശ്രൂഷ നൽകുന്ന ഇടങ്ങളിലോ അണുബാധ സാഹചര്യം ഇല്ലെന്നാണ് കണ്ടെത്തൽ . അണുബാധയെ ചെറുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബിഹാറിൽ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിഹാറിലെ ജനങ്ങൾക്ക് ബിജെപിയെയും എൻഡിഎയെയും പിന്തുണച്ചെന്നും കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിൻ്റെയും ആർ.ജെ.ഡി.യുടെയും ജംഗിൾ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

 

കേരളത്തിൽ അടുത്ത 3 മണിക്കൂർ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മൂന്ന് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 3 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

ബിഹാര്‍ റിസള്‍ട്ട് കേരളത്തിലും മാതൃകയാക്കാവുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വർഗീയ കാർഡ് ഇളക്കി ബീഹാർ പിടിക്കാനുള്ള നീക്കം ജനം തള്ളിയെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലും എന്‍ഡിഎ വർഗീയ മുന്നണി ആണ് എന്ന് പറയുന്നവർക്ക് ബിഹാർ നല്ല സന്ദേശമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയാണ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസം ശക്തമാക്കിയത്.

 

ബിഹാർ തെരഞ്ഞെടുപ്പിൽ എന്താണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ എംപി. പരാജയത്തിൽ നിന്ന് പാഠം പഠിക്കണം. എന്താണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കണം, സന്ദേശത്തിൽ പിഴവുണ്ടായോ എന്ന് നോക്കണം. ഇത്രയും വലിയ പരാജയം പ്രതീക്ഷിച്ചില്ലെന്നും ശശി തരൂർ പറഞ്ഞു. കോർപ്പറേഷൻ വാർഡ് പ്രചാരണത്തിനെത്തിയതായിരുന്നു തരൂര്‍. കോൺഗ്രസിന് നേരിടേണ്ടിവന്ന തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശശി തരൂർ എംപി

 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടിയുടെ ക്ഷീണത്തിലാണ് മഹാസഖ്യം. തേജസ്വി യാദവിൻ്റെ നേതൃത്വത്തിൽ ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഒരുമിച്ച് മത്സരത്തിനിറങ്ങിയപ്പോൾ ഇത്രയും വലിയ തിരിച്ചടി തീരെ പ്രതീക്ഷിച്ചതല്ല. 243 അംഗ നിയമസഭയിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി 202 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. മഹാസഖ്യം 34 ലേക്ക് ചുരുങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപിയും തൊട്ടുപിന്നിൽ ജെഡിയുവും ഫിനിഷ് ചെയ്തു. എന്നാൽ പാർട്ടികൾക്ക് കിട്ടിയ വോട്ടുകണക്കിൽ ഈ രണ്ട് പാർട്ടികളെയും പിന്നിലാക്കി ആർജെഡിയാണ് ഒന്നാമതെത്തിയത്.

 

ബിഹാറിലെ ജനങ്ങള്‍ എൻഡിഎ സര്‍ക്കാരിൽ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി. ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തുവെന്നും മോദി പറഞ്ഞു. ബിഹാറിലെ എല്ലാ വീട്ടിലും ഇന്ന് പായസം ഉണ്ടാക്കുമെന്നും ഒരിക്കൽ കൂടി എൻഡിഎ സര്‍ക്കാര്‍ എന്ന് ജനം വിധിയെഴുതിയെന്നും മോദി പറഞ്ഞു

 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപിക്ക് ജമ്മു കശ്മീരിലും നേട്ടം. ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി സ്ഥാനാർത്ഥി ദേവയാനി റാണ നാഗ്രോട്ട മണ്ഡലത്തിൽ വിജയിച്ചു. ജമ്മു കശ്മീർ നാഷണൽ പാന്തേർസ് പാർട്ടി സ്ഥാനാർത്ഥി ഹർസ് ദേവ് സിങാണ് രണ്ടാമത്. ഇതോടെ മണ്ഡലം ബിജെപി നിലനിർത്തി.

 

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു.

 

 

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു.

 

വൃക്ഷമാതാവ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തക സാലുമരട തിമ്മക്ക ബെംഗളൂരുവിൽ അന്തരിച്ചു. 114 വയസായിരുന്നു. വാ‍ർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1911ൽ കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച തിമ്മക്ക, മരങ്ങൾ നട്ടുവളർത്തിയതിലൂടെയാണ് ശ്രദ്ധേയയായത്.

 

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഫ്രാൻസിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്ക്, ‘ലൂവ്ര് മോഷണത്തിലെ ഡിറ്റക്ടീവിൻ്റെ’ വൈറലായ ചിത്രം പങ്കുവച്ച് മറുപടി നൽകി ഫ്രാൻസ് എംബസി. ട്രംപിൻ്റെ വാക്കുകൾ പരിഹസിച്ചുകൊണ്ട്, ‘ഞങ്ങൾക്ക് ചൈനക്കാരേക്കാൾ മികച്ച ചാരന്മാർ ഉണ്ട്’ എന്ന അടിക്കുറിപ്പോടെ എംബസി ചിത്രം പങ്കുവെക്കുകയായിരുന്നു.

 

 

കുടിയേറ്റ വിദ്യാർത്ഥി വിഷയത്തിൽ നിലപാട് മാറ്റി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ രാജ്യത്തിന് നല്ല ബിസിനസാണ് നൽകുന്നതെന്നാണ് ട്രംപ് പ്രതികരിച്ചത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കുടിയേറ്റ വിദ്യാർത്ഥി വിഷയത്തിൽ ട്രംപ് നിലപാട് മാറ്റിയത്. കുടിയേറ്റ വിദ്യാർത്ഥികളെ ഒഴിവാക്കുന്നത് അമേരിക്കയിലെ സർവ്വകലാശാലകളെ സാമ്പത്തികമായി തകർക്കുമെന്നാണ് ട്രംപ് വിശദമാക്കുന്നത്.

 

 

ചൈനീസ് ബഹിരാകാശ നിലയമായ ടിയാംഗോങ്ങിൽ ഡോക്ക് ചെയ്ത ഷെൻസോ 20ലെ ബഹിരാകാശ സഞ്ചാരികൾ തിരിച്ചെത്തി. ചെൻ ഡോങ്ങ്, ചെൻ സോങ്‌ഗ്രൂയി, വാങ് ജിയെ എന്നിവരാണ് തിരിച്ചെത്തിയത്. ഷെൻസോ 20 സംഘം ഷെൻസോ 21 പേടകത്തിലാണ് ഭൂമിയിൽ തിരിച്ചെത്തിയത്. മംഗോളിയയിലെ മരുഭൂമിയിൽ പേടകം ലാൻഡ് ചെയ്തു.

 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം ഉറപ്പിച്ചതോടെ പ്രതികരണവുമായി നിതീഷ് കുമാർ. വിജയത്തിൽ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം വോട്ടർമാർക്കും സഖ്യകക്ഷികൾക്കും നന്ദി പറഞ്ഞു.

 

ബ്രിട്ടീഷ സൈന്യത്തിലെ മൂന്നിൽ രണ്ട് ശതമാനം വനിതകളും കഴിഞ്ഞ വർഷം ലൈംഗികാതിക്രമം നേരിട്ടതായി സർവേ ഫലം. ബ്രിട്ടീഷ് സൈനികരായ സ്ത്രീകളിൽ പത്തിൽ ഒന്ന് എന്ന കണക്കിന് ലൈംഗികാതിക്രമത്തിന് വിധേയ ആവേണ്ടി വന്നിരിക്കുന്നതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ സ‍ർവേ വിശദമാക്കുന്നത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *