നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ശ്രീ അയ്യപ്പന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മല്ലികാസുകുമാരന്‍ നിര്‍വ്വഹിച്ചു. ആദി മീഡിയാ, നിഷാപ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഡോ. ശ്രീകുമാര്‍, ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഭക്തിയും, ഉദ്വേഗവും കോര്‍ത്തിണക്കിയുള്ള ഒരു ത്രില്ലര്‍ സിനിമയാണിത്. ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുള്‍പ്പടെ ഏഴുഗാനങ്ങളുണ്ട്. റിയാസ് ഖാന്‍, കോട്ടയം രമേഷ് ഡ്രാറാക്കുള, സുധീര്‍ പൂജപ്പുര രാധാകൃഷ്ണന്‍, കുടശ്ശനാട് കനകം തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരം അന്‍സാറും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ഈ മണ്ഡലകാലത്ത് പ്രദര്‍ശനത്തിനെത്തും.
‘ശ്രീ അയ്യപ്പന്‍’ ചിത്രം ഈ മണ്ഡലകാലത്ത്
