മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനെയും കാണാതായതായി വിവരം. സ്കോർപിയോ മറൈൻ കമ്പനി ജീവനക്കാരനാണ് ശ്രീരാഗ്. ബന്ധുക്കളെ എംബസിയിൽ നിന്നും കമ്പനിയിൽ നിന്നും വിവരം അറിയിച്ചു. അതേസമയം, മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ 5 ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. കാണാതായവരിൽ എറണാകുളം പിറവം സ്വദേശിയും ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. പിറവത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതായാണ് ഒടുവിലെ വിവരം.
മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും ഉണ്ടെന്ന് വിവരം
