7 22

ശ്വാസതടസം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഉറങ്ങുമ്പോള്‍ വശം തിരിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വലതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഗുണകരം. ഇങ്ങനെ കിടക്കുമ്പോള്‍ ഹൃദയം നെഞ്ചില്‍ അല്പം ഉയര്‍ന്ന നിലയില്‍ ആയിരിക്കും. ഇത് ഹൃദയത്തില്‍ സമ്മര്‍ദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ചില ആളുകളില്‍ കൂര്‍ക്കംവലി കുറക്കാനും സഹായിക്കുന്നു. നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിര്‍ത്താന്‍ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറക്കാനും നല്ലതാണ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാം. ആരോഗ്യമുള്ള വ്യക്തികള്‍ക്ക് ഇരുവശത്തും ഉറങ്ങുന്നത് സുരക്ഷിതമാണ്. അതേസമയം, ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിന്റെ സഹായത്തോടെ ആമാശയത്തിലെ ആഹാരം ചെറുകുടലിലേക്ക് എളുപ്പത്തില്‍ നീങ്ങുന്നു. ഇത് ദഹനപ്രശ്‌നങ്ങള്‍ കുറക്കാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ ഇടതുവശത്താണ് പ്രധാന രക്തക്കുഴലുകളായ അയോര്‍ട്ടയും വെയിനുകളും സ്ഥിതി ചെയ്യുന്നത്. ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഗര്‍ഭസ്ഥ ശിശുവിലേക്കും വൃക്കകളിലേക്കും രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, രാത്രി മുഴുവന്‍ സമാധാനമായി ഉറങ്ങാന്‍ സഹായിക്കുന്നതാണ് ഏറ്റവും നല്ല വശം. കിടക്കുമ്പോള്‍ സുഖപ്രദമായി തോന്നുള്ള വശം തിരിഞ്ഞു ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *