മമ്മൂട്ടി, വിനായകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ‘കളങ്കാവല്‍’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ അഴിഞ്ഞാടുന്ന മമ്മൂട്ടിയാണ് ടീസറിന്റെ ആകര്‍ഷണം. ടീസറിന്റെ 22-ാമത്തെ സെക്കന്‍ഡിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പോസ്റ്ററിലൂടെ പരിചിതമായ ചെക്ക് ഷര്‍ട്ടും കൂളിങ് ഗ്ലാസും ചുണ്ടിലൊരു സിഗരറ്റുമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സിംഗിള്‍ ഷോട്ടില്‍ കൂളിങ് ഗ്ലാസ് ഉയര്‍ത്തി വഷളത്തരവും പുച്ഛവും സ്ഫുരിക്കുന്ന നോട്ടത്തിലൂടെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. ഗൗരവം നിറയുന്ന കഥാപാത്രമായി വിനായകനെയും ടീസറില്‍ കാണാം. ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന് കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
‘കളങ്കാവല്‍’ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്
