തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൂനെ കോടതിയിൽ രാഹുൽഗാന്ധി നൽകിയ ഹർജി പിൻവലിക്കും. രാഹുലിൻ്റെ അറിവോടെയല്ല അഭിഭാഷകൻ ഹർജി നൽകിയതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഹർജിക്കെതിരെ ബിജെപി പരിഹാസം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഹർജി പിൻവലിക്കാനുള്ള തീരുമാനം കോൺഗ്രസ് എടുത്തത്. സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഇത്തരത്തിൽ പരാമർശിച്ചത്. സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെയും തനിക്കെതിരായ കേസിലെ പരാതിക്കാരൻ ആയ സത്യകി സവർക്കറുടെ വംശ പരമ്പരയുടെയും പേരിലാണ് ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചത്. ഇക്കാര്യം ജുഡീഷ്യൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാഹുൽഗാന്ധി നൽകിയ ഹർജി പിൻവലിക്കും
