കഫീന്‍ ഉപഭോഗം സ്ത്രീകളിലെ പിസിഒഎസ് നിയന്ത്രിക്കാന്‍ സഹായിക്കുമോ? ലോകത്ത് സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ള ഏറ്റവും സാധാരണമായ കാരണങ്ങളില്‍ ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). സ്ത്രീകളില്‍ ശരീരത്തിലെ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ ആണ് പിസിഒഎസ്. നേച്ചര്‍ ജേണലില്‍ അടുത്തിനിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ കാപ്പി, ചായ പോലുള്ള പാനീയങ്ങളില്‍ അടങ്ങിയ കഫീന്റെ ഉപഭോഗം പിസിഒഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കുമെന്ന് കണ്ടെത്തി. അമിത ശരീരഭാരമുള്ള എലികളില്‍ പിസിഒഎസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കഫീന്‍ ഉപഭോഗം സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. മിതമായ അളവിലുള്ള കഫീന്‍ ഉപഭോഗം ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിലൂടെയും പിസിഒഎസ് മാനേജ്മെന്റ് മികച്ചതാക്കുമെന്നും പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഇത് ഗുണം ചെയ്യാമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അമിതമായ കഫീന്‍ ഉപഭോഗം ഉത്കണ്ഠ, ഉറക്കമില്ലായ്മ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. നഗരവല്‍ക്കരണം, ഉദാസീനമായ ജീവിത ശൈലി, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ സ്ത്രീകളില്‍ പിസിഒഎസ് വര്‍ധിക്കാനുള്ള കാരണമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളിലെ പിസിഒഎസ് നിയന്ത്രിക്കാന്‍ കഫീന്‍
