സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സാങ്കേതിക പ്രശ്നം മൂലം റിയാദ് ക്രിമിനൽ കോടതി വീണ്ടും മാറ്റി. കേസ് വീണ്ടും മാറ്റി വച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രാവിലെ 8 മണിക്ക് കേസ് കോടതി പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. പുതിയ തീയതി കോടതിയില്‍ നിന്ന് ലഭിക്കും. കഴിഞ്ഞ മാസം 15ന് കേസ് പരിഗണിച്ചിരുന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി വെക്കുകയായിരുന്നു. കഴിഞ്ഞ ആറു തവണയും കോടതി കേസ് മാറ്റി വെക്കുകയായിരുന്നു. സൗദി ബാലന് കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞ 18 വര്‍ഷമായി റഹീം ജയിലില്‍ കഴിയുന്നത്.
അബ്ദുൽ റഹീമിന്റെ കേസ് ഏഴാം തവണയും മാറ്റിവെച്ചു
