കേന്ദ്ര ബജറ്റില്‍ വയനാട്ടിൽ പണം അനുവദിച്ചില്ലെന്ന് മാത്രമല്ല വയനാടിനെ ഒന്ന് പരാമർശിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് റവന്യൂമന്ത്രി കെ രാജന്. ഒരു ജനതയോട് നടത്തുന്ന ക്രൂരമായ ഇടപെടലിന്റെ ഭാഗമാണിതെന്നും, രാജ്യത്ത് ഒരു ജനതയോടും ചെയ്യരുതാത്ത ക്രൂരതയാണ് ബജറ്റിലൂടെ കേന്ദ്രം ചെയ്തതെന്നും അദ്ദേഹം പാഞ്ഞു. കഴിഞ്ഞ കൊല്ലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ചൂരൽ മലയിൽ ഉണ്ടായതെന്നും , ഇന്ത്യയിലെ പ്രധാനമന്ത്രി നേരിട്ട് എത്തി പരിശോധന നടത്തിയ സ്ഥലങ്ങളിൽ ഒന്ന് ചൂരൽമലയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു കേന്ദ്രമന്ത്രി പറഞ്ഞത് കേരളം ദുർബലമെന്ന് പ്രഖ്യാപിച്ചാൽ കേരളത്തെ സഹായിക്കാം എന്നാണ് ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ പറഞ്ഞതെന്നും അതി ദുരന്തം അനുഭവിക്കുന്ന സ്ഥലങ്ങളിലെ മനുഷ്യരുടെ കടം എഴുതിത്തള്ളാനെങ്കിലും കേന്ദ്രം തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ബജറ്റില്‍ വയനാട് ദുരന്തബാധിതരെ അവഗണിച്ചതിനെതിരെ റവന്യൂമന്ത്രി കെ രാജന്
