മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നഷ്ടപരിഹാരം തേടി പരാതി നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു എന്നാൽ അത് കേൾക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് പോയി എന്നും വനിതാ കമ്മീഷൻ ഇപ്പോഴും നിയമ സഹായത്തിന് തയ്യാറെന്നും പി സതീദേവി വിശദീകരിച്ചു. വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷമാണ് ഹർഷീന ജീവിച്ചത്. ആരോഗ്യപ്രശ്നങ്ങൾ നിരന്തരമായതോടെ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.സംഭവത്തിൽ കുറ്റക്കാരായ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവർക്ക് എതിരെ മെഡിക്കൽ കോളേജ് പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് പി സതീദേവി
