വയനാട് ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള സഹായം വൈകുന്നതില്‍ പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമർപ്പിച്ച നിവേദനത്തിന് അമിത് ഷാ മറുപടി നല്കി. സംസ്ഥാനം വിശദ നിവേദനം നല്‍കിയത് നവംബർ 13ന് മാത്രമാണെന്നും വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നല്കുന്നതിൽ കേരളം വലിയ താമസം വരുത്തിയെന്നും അദ്ദേഹം ആവർത്തിച്ചു. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചുവെന്നും ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്കി കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നു.
പ്രിയങ്ക ഗാന്ധി സമർപ്പിച്ച നിവേദനത്തിന് അമിത് ഷാ മറുപടി നല്കി
