മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അജിത് പവാറുമായുള്ള സഖ്യ നീക്കങ്ങൾ തള്ളാതെ രമേശ് ചെന്നിത്തല. ഫലം വന്നതിന് ശേഷം ആവശ്യമെങ്കിൽ ചർച്ച നടത്തുo. ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവസാന വിലയിരുത്തൽ. ഫലം അറിഞ്ഞശേഷം കോൺഗ്രസ് എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ കൂറുമാറ്റം നടക്കില്ല, അതിനാൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ല. കുതിരക്കച്ചവടം ഒഴിവാക്കാൻ വിജയിക്കുന്ന എംഎൽഎമാരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടാണ് ചെന്നിത്തലയുടെ വാക്കുകൾ.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അജിത് പവാറുമായുള്ള സഖ്യ നീക്കങ്ങൾ തള്ളാതെ രമേശ് ചെന്നിത്തല
