ശബരിമലയിലെ റോപ് വേക്ക് തറക്കല്ലിട്ടാൽ 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന്കരാർ കമ്പനി. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടു നൽകിയ ഉത്തരവ് വനംവകുപ്പിന് കൈമാറി. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാൽ ശബരിമലയിൽ റോപ് വേ നിർമ്മാണം തുടങ്ങാനാകും. 14 വർഷം പഴക്കമുള്ള പദ്ധതിയാണ് യാഥാർത്ഥ്യമാകാനായി കാത്തിരിപ്പ് തുടരുന്നത്.ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള പദ്ധതിക്ക് 2011 ൽ ആഗോള കരാർ വിളിക്കുകയും 2015 ൽ കരാർ ഉറപ്പിക്കുകയും ചെയ്തരുന്നു.ശബരിമലയിൽ ഏറ്റെടുത്ത വനഭൂമിക്ക് പകരം കൊല്ലം പുനലൂർ താലൂക്കിലാണ് റവന്യൂ ഭൂമി വിട്ടുനൽകിയത്. നിരവധി കടമ്പകള്‍ കടന്നാണ് പദ്ധതി ഇപ്പോള്‍ യഥാർത്ഥ്യത്തിലേക്കടുക്കുന്നത്.
ശബരിമലയിലെ റോപ് വേക്ക് തറക്കല്ലിട്ടാൽ 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന്കരാർ കമ്പനി
