ആര്‍ദ്രമായ കണ്ണുകളില്‍നിന്ന് അടരാന്‍ വിതുമ്പിയ രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍. കാന്‍വാസില്‍ അത് ഒരു ഛായാചിത്രമായി പിറക്കുന്നു. അര്‍ഹമായ കൈകളില്‍ തന്നെയാണ് ജൂനറ്റ് ആ ചിത്രം സമ്മാനിക്കുന്നത്. എന്നിട്ടും എവിടെയോ അത് കൈവിട്ടുപോയി. പിന്നെയതു സഞ്ചരിച്ചത് ഏതൊക്കെയോ ദേശങ്ങള്‍; ദൂരങ്ങള്‍. വിലമതിക്കാനാവാത്ത ഒരു ഛായാചിത്രത്തിന്റെ അവിശ്വസനീയമായ യാത്രയുടെ അപൂര്‍വ സുന്ദരമായ ആഖ്യാനം. കാലം വിശാലമായ കാന്‍വാസിലേക്ക് മാറ്റി വരച്ച ഒരു ചിത്രകാരിയുടെ അനിതരസാധാരണമായ ജീവിത കഥ. ‘ബൈ ജൂനറ്റ് ഗ്രേയ്സ്’. രാമചന്ദ്രന് കൊട്ടാരപ്പാട്ട്. ഗ്രീന്‍ ബുക്സ്. വില 313 രൂപ.