രജനികാന്ത്, അമിതാഭ് ബച്ചന് തുടങ്ങി വമ്പന്‍ താര നിര എത്തുന്ന ‘വേട്ടയ്യന്’ ഒക്ടോബര്‍ പത്തിന് റിലീസ് ചെയ്യുകയാണ്. ചിത്രം തിയറ്ററുകളിലേക്കെത്തുമ്പോള്‍ ഇതിലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച. രജനികാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന് വാങ്ങുന്നത് 7 കോടി രൂപയാണ്. ഫഹദ് ചിത്രത്തിനായി 2 മുതല്‍ 4 കോടി വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത്. അതേസമയം അഞ്ച് കോടി രൂപയാണ് നടന് റാണ ദഗുബതി സിനിമയ്ക്കായി വാങ്ങുന്നത്. രണ്ടര കോടി മുതല്‍ മൂന്ന് കോടി വരെയാണ് സിനിമയില്‍ മഞ്ജുവാര്യരുടെ പ്രതിഫലം. റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.