നിലമ്പൂരിൽ പിവി അൻവർ എംഎൽഎയെ അനുകൂലിച്ചു ഐഎൻടിയുസിയുടെ ഫ്ലക്സ് ബോർഡ്.മുഖ്യമന്ത്രിക്കെതിരെ അൻവർ നടത്തുന്ന പോരാട്ടത്തിൽ പങ്കുചേരുമെന്നാണ് ഐഎൻടിയുസി ഫ്ലെക്സിലൂടെ പറയുന്നത്. എഡിജിപി -ആർഎസ്എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയണo. സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണം, ഐഎൻടിയുസി നിലമ്പൂർ മണ്ഡലം കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.
എൽഡിഎഫ് വിട്ട പിവി അൻവറിന് രാഷ്ട്രീയ അഭയം നൽകുന്നതിൽ കരുതലോടെ തീരുമാനമെടുക്കാനാണ് യുഡിഎഫ് തീരുമാനം. അൻവറിനെ ഉടൻ സ്വീകരിക്കുന്നതിന് പകരം തുടർ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം. അതേസമയം, അൻവറിൻ്റെ ആരോപണങ്ങൾ ആയുധമാക്കി മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ് സമരം ശക്തമാക്കും.അൻവറിനെതിരായ കേസുകളുടെ ബാധ്യത കൂടി ഏറ്റെടുക്കണോ എന്ന പ്രശ്നവും യുഡിഎഫിന് മുന്നിലുണ്ട്.