കൗമാരക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി ‘ടീന്‍ ഇന്‍സ്റ്റ’ എന്ന പേരില്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരുന്നു. 13നും 17നും ഇടയില്‍ പ്രായത്തിലുള്ള എല്ലാ അക്കൗണ്ടുകളും ഇതോടെ ടീന്‍ അക്കൗണ്ടുകളാക്കി മാറും. 16 വയസില്‍ താഴെയുള്ളവര്‍ക്ക് രക്ഷകര്‍ത്താവിന്റെ അനുമതിയോടെയല്ലാതെ ഇതിലെ സെറ്റിംഗുകള്‍ മാറ്റാന്‍ കഴിയില്ല. അപരിചിതര്‍ക്ക് ഇതിലേക്ക് സന്ദേശങ്ങളയക്കാനോ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ കഴിയില്ല. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സെന്‍സിറ്റീവ് കണ്ടന്റുകള്‍ ഫീഡില്‍ വരുന്നതും തടയും. ഓരോ ദിവസവും 60 മിനിറ്റ് മാത്രമേ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ കഴിയൂ. അത് കഴിഞ്ഞാല്‍ ആപ്പ് ഡിസേബിളാകും. കൂടാതെ രാത്രി 10 മുതല്‍ പുലര്‍ച്ചെ ഏഴുവരെ ആപ്പ് സ്ലീപ് മോഡിലേക്ക് മാറും. ഈ സമയങ്ങളില്‍ നോട്ടിഫിക്കേഷനുകള്‍ ഉണ്ടാകില്ല. സൂപ്പര്വിഷന് ഫീച്ചറിലൂടെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് രക്ഷകര്‍ത്താക്കള്‍ക്ക് മനസിലാക്കാം. ഇനി പ്രായപൂര്‍ത്തിയായ ഒരാളുടെ ജന്മദിനം ഉപയോഗിച്ച് പുതിയൊരു അക്കൗണ്ട് നിര്‍മിക്കാമെന്ന് വിചാരിച്ചാലും പണിപാളും. ഇത് കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതിലുണ്ടാകും. അടുത്ത ജനുവരിയോടെ ലോകത്തെല്ലായിടത്തും ടീന്‍ ഇന്‍സ്റ്റ എത്തും.