ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവന്ന ഭാഗം ഞെട്ടിക്കുന്നതെന്ന് വി ഡി സതീശൻ. ലൈംഗിക ചൂക്ഷണവും, ക്രിമിനൽവൽക്കരണവും, അരാജകത്വവും സിനിമ മേഖലയില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ചൂഷണം വ്യാപകമാണ് എന്നാണ് റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നത് . നാലരവർഷം സർക്കാർ എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്ത് വിടാതെ ഇരുന്നത് എന്നും വി ഡി സതീശൻ ചോദിച്ചു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാര്‍ശകളിൽ അടിയന്തരമായി നടപടിയെടുക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan