എഐവൈഎഫ് നേതാവ് ഷാഹിന മണ്ണാർക്കാടിൻ്റെ മരണത്തിൽ ആരോപണ വിധേയനായ സിപിഐ നേതാവ് സുരേഷ് കൈതച്ചിറയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഹിനയുടെ കുടുംബം മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് മുൻപിൽ ധർണ്ണ നടത്തി. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ കഴിഞ്ഞ മാസമാണ് പാലക്കാട് മണ്ണാർക്കാടുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് കാരണം ഷാഹിനയ്ക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ഭർത്താവ് പറയുന്നു. ഷാഹിനയുടെ ഭർത്താവ് സാദിഖ്, മക്കൾ, സഹോദരിമാർ, കുടുംബാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണവുമായി ബന്ധപ്പെട്ട് സിപിഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം
