മീരാ ജാസ്മിനും അശ്വിന് ജോസും പ്രധാന വേഷത്തില്‍ എത്തുന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘പാലും പഴവും’ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റര്‍ടെയ്നറാണ്. മലയാളി പ്രേക്ഷകര്‍ എക്കാലത്തും ഇഷ്ടപ്പെടുന്ന താരമാണ് മീരാജാസ്മിന്. പ്രേക്ഷകര്‍ ഏത് രീതിയിലാണോ ആ നടിയെ കാണാന്‍ ആഗ്രഹിക്കുന്നത് ആ രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രമായാണ് ‘പാലും പഴവും ‘എന്ന ചിത്രത്തില്‍ മീരാജാസ്മിന് എത്തുന്നത്. ‘പാലും പഴവും ‘പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്നറാണ്. ശാന്തി കൃഷ്ണ, അശോകന്, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന് രമേഷ്, സുമേഷ് ചന്ദ്രന്, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി, സന്ധ്യ രാജേന്ദ്രന്, ബാബു സെബാസ്റ്റ്യന്‍, ഷിനു ശ്യാമളന്, തുഷാര, ഷമീര്‍ ഖാന്, ഫ്രാന്‍ങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുല്‍ റാം കുമാര്‍, പ്രണവ് യേശുദാസ്, ആര് ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.