വയനാട് ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റങ്ങളാണെന്നും,  ദുരന്തത്തിന്‍റെ ഇരകൾ അനധികൃത കയ്യേറ്റക്കാരാണെന്നുമുള്ള രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന്  മന്ത്രി എ കെ ശശീന്ദ്രൻ കത്തയച്ചു.  ദുരന്തത്തിന്‍റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത്  അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത കനത്ത മഴയാണ് ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശത്തെ ഉരുൾപൊട്ടലിന് കാരണമായത്. ഈ പ്രദേശം ദുരന്തസാധ്യതാ മേഖലയിൽ ഉൾപ്പെടുന്നുമില്ല. ദുരന്തസ്ഥലത്ത് നിന്നും 10 കിലോമീറ്ററിലേറെ ദൂരെയാണ് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. ദുരന്തകാരണം അനധികൃത ഖനനമാണെന്ന കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ ഇത് നിരാകരിക്കുകയാണെന്നും മന്ത്രി കത്തിൽ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *