1 15

കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാര്‍ ഗ്രൂപ്പില്‍ വലിയ കോര്‍പ്പറേറ്റ് പുനസംഘടനയ്ക്ക് വഴിയൊരുങ്ങുന്നു. ഗ്രൂപ്പിന് കീഴിലുള്ള 51 കമ്പനികളെ അതിന്റെ ഫ്ലാഗ്ഷിപ്പ് ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഗ്രൂപ്പിന്റെ ബിസിനസ് ഘടന ലളിതമാക്കാനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ വന്‍ ലയനം. ലയിപ്പിക്കപ്പെടുന്ന ഈ 51 കമ്പനികളില്‍ ഭൂരിഭാഗവും ജുവലറി ബിസിനസുമായി നേരിട്ട് ബന്ധമുള്ളവയാണ്. കേരളത്തില്‍ നിന്ന് ആരംഭിച്ച് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായി മാറിയ മലബാര്‍ ഗോള്‍ഡിന്റെ കോര്‍പ്പറേറ്റ് മൂല്യം ഉയര്‍ത്താന്‍ ഈ ലയനം സഹായിക്കും. ഗ്രൂപ്പിന് കീഴില്‍ ഇനിയും ധാരാളം കമ്പനികളുണ്ട്. ഇതും ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് സൂചന.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *