ആധാര്‍ ആപ്പില്‍ ഇ-മെയില്‍ അപ്ഡേറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് യുഐഡിഎഐ. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥമാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. ആധാര്‍ കാര്‍ഡില്‍ ഇ-മെയില്‍ ഐഡി ചേര്‍ക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ ഒന്നുമുതല്‍ ആറുമാസം വരെ സേവനം സൗജന്യമായിരിക്കും. ആധാര്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ വന്നതോടെ, ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡിലെ ഇ-മെയില്‍ ഐഡി സൗജന്യമായി പുതുക്കുന്നതിനായി ഇനി മുതല്‍ ആധാര്‍ കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതില്ല. ‘ഇത് ആധാര്‍ ആപ്പ് വഴി മാത്രം ലഭ്യമാകുന്ന ഒരു സൗജന്യ സേവനമാണ്. പുതിയ ആധാര്‍ ആപ്പ് ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ഇ-മെയില്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് വഴി, ഓരോ തവണ ആധാര്‍ ഓതന്റിക്കേഷന്‍ നടത്തുമ്പോഴും ഉപഭോക്താക്കള്‍ക്ക് തത്സമയ ഇ-മെയില്‍ അറിയിപ്പുകള്‍ ലഭിക്കാന്‍ സഹായിക്കും.
