കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ സര്‍ജ എന്നിവര്‍ നായകന്മാരാകുന്ന ചിത്രം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്നു. ഇതാദ്യമായാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണന്‍ ആണ് നിര്‍മ്മാണം. കുഞ്ചാക്കോ ബോബന്‍ നായകനായി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചാവേറിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് അരുണ്‍ നാരായണന്‍. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് വിവരം. മോഹന്‍ലാല്‍ നായകനായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറാക്കള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ആസിഫ് അലിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഇതിന് മുന്‍പ് കുഞ്ചാക്കോ ബോബന്‍- അര്‍ജുന്‍ സര്‍ജ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചേക്കും.
ദിലീഷ് പോത്തന്‍ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍
