മലയാളത്തിലെ ആദ്യ ഏലിയന്‍ ചിത്രമായി നീരജ് മാധവ്, അല്‍ത്താഫ് സലിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ‘പ്‌ളൂട്ടോ’ ജൂലായ് 30ന് പ്രദര്‍ശനത്തിന് എത്തും. റിലീസ് തീയതി പ്രഖ്യാപിച്ച് പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. കംപ്‌ളീറ്റ് ഫണ്‍ എന്റര്‍ടെയ്‌നറാണ്. ഏലിയനായി എത്തുന്നത് അല്‍ത്താഫ് സലിം ആണ്. മനുഷ്യവാസലോകത്തേക്ക് ഏലിയന്‍ വരുന്നതാണ് കഥാപരിസരം. അജുവര്‍ഗീസ്, ആര്‍ഷ ബൈജു, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, സുബിന്‍ ടാര്‍സന്‍, നിഹാല്‍, സഹീര്‍ മുഹമ്മദ്, തുഷാര പിള്ള, നിമ്‌ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രാഹണം -ശ്രീരാജ് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു. സംഗീതം-അശ്വിന്‍ ആര്യന്‍.
