പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ ടെക്ടണ്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.49 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ആറ് വേരിയന്റുകളിലും രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ്. 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് നിസാന്‍ ടെക്ടണ്‍ വിപണിയിലെത്തുന്നത്. അലയന്‍സിന്റെ 1.0ലിറ്റര്‍, ത്രീ-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 99 ബിച്പി കരുത്തും 166എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഈ എന്‍ജിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ലഭ്യമാകൂ. 160 ബിച്പി കരുത്തും 280 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.3-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊന്ന്. ഈ എന്‍ജിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഡിസിടി ഗിയര്‍ബോക്സിനൊപ്പം ലഭിക്കും. മൂണ്‍ബ്രോ ഗ്രേ, ഇന്‍ഡിഗോ ബ്ലൂ, ഫ്ലെയര്‍ ഗാര്‍നെറ്റ് റെഡ്, ബ്ലേഡ് സില്‍വര്‍, ഒനിക്സ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്. കൂടാതെ അഞ്ച് ഡ്യുവല്‍-ടോണ്‍ ഷേഡുകളുമുണ്ട്. ഒനിക്സ് ബ്ലാക്കിനൊപ്പം മൂണ്‍ബ്രോ ഗ്രേ, ഫ്ലെയര്‍ ഗാര്‍നെറ്റ് റെഡ്, ഇന്‍ഡിഗോ ബ്ലൂ, ബ്ലേഡ് സില്‍വര്‍, പേള്‍ വൈറ്റ് എന്നിവയാണ് ഇതില്‍ വരുന്നത്.
നിസാന്‍ ഇന്ത്യ ടെക്ടണ്‍ എസ്‌യുവി വിപണിയില്‍
