തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് ന്യൂഇയര്‍ ബംപർ നറുക്കെടുപ്പ് നടന്നത്. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവുമുയര്‍ന്ന ഒന്നാം സമ്മാനത്തുകയുള്ള ബംപറാണിത്. 400 രൂപയാണ് ടിക്കറ്റ് വില. 50 ലക്ഷം ടിക്കറ്റ് അടിച്ചതില്‍ 45 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. 20 കോടി രൂപ ലഭിച്ചത് XC 224091 എന്ന നമ്പറിനാണ്. നികുതിയും കഴിഞ്ഞ് 12 കോടി 60 ലക്ഷം രൂപ ഒന്നാം സമ്മാന ജേതാവിന് ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം 20 പേര്‍ക്ക് ലഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് ന്യൂഇയര്‍ ബംപറായ 20 കോടി രൂപ XC 224091 നമ്പറിന്
