നൂറനാട് പഞ്ചായത്തിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. നൂറനാട് പഞ്ചായത്തിലെ രണ്ട്,ആറ് വാർഡുകളിലാണ് രോഗബാധ. ആറാം വാർഡിൽ ഏഴ് പേർക്കും രണ്ടാം വാർഡിൽ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ വാർഡുകളിലായി 59 പേർ നിരീക്ഷണത്തിലാണ്. എറണാകുളം ജില്ലയിൽ നിന്നും രോഗം ബാധിച്ച് പഞ്ചായത്തിലെത്തിയ വ്യക്തിയാണ് രോഗബാധയുടെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
നൂറനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു
