നടപ്പ് സാമ്പത്തിക വര്ഷത്തെ രാജ്യത്തെ വളര്ച്ചാ അനുമാനം 6.5 ശതമാനത്തില്നിന്ന് 6.9ശതമാനമായി ലോക ബാങ്ക് ഉയര്ത്തി. ആഗോള തലത്തില് സമ്പദ്ഘനടകള് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വേള്ഡ് ബാങ്കിന്റെ അനുമാനമുയര്ത്തല് എന്നത് ശ്രദ്ധേയമാണ്. അതേസമയം, അടുത്ത സാമ്പത്തിക വര്ഷത്തെ അനുമാനം 7 ശതമാനത്തില്നിന്ന് 6.9ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റവും അതേതുടര്ന്നുള്ള നിരക്ക് ഉയര്ത്തലുമെല്ലാം സമ്പദ്ഘടനകളെ ബാധിക്കുമെങ്കിലും ഇന്ത്യ താരതമ്യേന മികച്ച നിലയിലാണെന്നാണ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്ട്ടില് പറയുന്നത്. ലോകത്തെ ഏറ്റവും വേഗത്തില് വളരുന്ന സമ്പദ്ഘനടകളിലൊന്നായി ഇന്ത്യക്ക് തുടരാനാകുമെന്നും ബാങ്കിന്റെ റിപ്പോര്ട്ടില് പറയുന്നു. നടപ്പ് സാമ്പത്തിക വര്ഷത്തെ സെപ്റ്റംബര് പാദത്തിലെ ജിഡിപി അനുമാനം 6.5ശതമാനത്തില്നിന്ന് 6.9ശതമാനമായി വേള്ഡ് ബാങ്ക് ഉയര്ത്തിയിട്ടുണ്ട്.
ഇന്ത്യയുടെ വളര്ച്ചാ അനുമാനം 6.9 ശതമാനമാക്കി ലോക ബാങ്ക്
