പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതികരണവുമായി വിമൻ ഇൻ സിനിമ കളക്റ്റീവ്.സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ ആണ് പുതിയ സംഘത്തെ നിയോഗിച്ചത്. പുതിയ സംഘത്തെ പൂർണ്ണമായി പിന്തുണക്കാത്ത നിലപാടാണ് ഡബ്ലിയുസിസിയുടേത്. പുതിയ സംഘത്തിൽ പ്രതീക്ഷയുണ്ടെന്നും പക്ഷെ വീണ്ടും മൊഴി നൽകാൻ പോകേണ്ട സ്ഥിതിയിൽ ആശങ്കയുണ്ടെന്നും അവർ വ്യക്തമാക്കി. നടപടി നീട്ടി കൊണ്ട് പോകാനാണോ പുതിയ സംഘം എന്ന സംശയവും ഡബ്ലിയുസിസി പങ്കുവെച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് പ്രതീക്ഷ വെക്കുന്നു എന്ന് ദീദി ദാമോദരൻ ന്യൂസിനോട് പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതികരണവുമായി വിമൻ ഇൻ സിനിമ കളക്റ്റീവ്
