കോൺഗ്രസ് ചാവക്കാട്ടെ രാഹുൽ ഗാന്ധിയുടെ റാലി ഒഴിവാക്കിയത് പൗരത്വ നിയമത്തിനെതിരായ നിലപാട് പറയേണ്ടിവരും എന്നതിനാലാണെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. എൽഡിഎഫ് നേരിട്ട് രാഷ്ടീയം പറഞ്ഞാണ് വോട്ട് തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട്, കുന്നത്തൂർ , ആലപ്പുഴ എന്നിവിടിങ്ങളിൽ രാഹുൽ പങ്കെടുക്കേണ്ട പരിപാടികൾ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലം ഒഴിവാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുനിൽകുമാർ.
എൽഡിഎഫ് നേരിട്ട് രാഷ്ടീയം പറഞ്ഞാണ് വോട്ട് തേടുന്നതെന്ന് വി എസ് സുനിൽകുമാർ
