ഹൃദയം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പ്രണവ് മോഹൻലാൽ എന്ന അപ്പുവിന് വേറെയും നിരവധി പടങ്ങൾ അഭിനയിക്കാമായിരുന്നു. പക്ഷേ അപ്പു അതൊന്നും ചെയ്തില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. അത് വിനീത് ശ്രീനിവാസൻ പടം ആയതുകൊണ്ടാണ്, പ്രണവ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന് ധ്യാൻ ശ്രീനിവാസൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശരിക്കും പറഞ്ഞാൽ വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിൽ വേണു എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരനായ മുരളി ആയിട്ടാണ് പ്രണവ് വേഷമിടുന്നത്. ആദ്യപകുതിയിൽ മുഴുനീള കഥാപാത്രമായി ഉണ്ടാകുമെങ്കിലും സിനിമയുടെ രണ്ടാം പകുതിയിൽ അപ്പുവിന് പ്രാധാന്യമുണ്ടെങ്കിലും, സീനുകൾ വളരെ കുറവായിരുന്നു. വേണു എന്ന കഥാപാത്രത്തിനും നിതിൻ മോളി എന്ന കഥാപാത്രത്തിനും ആണ് രണ്ടാം പകുതിയിൽ ഈ സിനിമയിൽ ഏറ്റവും അധികം പ്രാധാന്യം നൽകിയത്. എന്നാൽ ഹീറോ ഇമേജ് ഒന്നും തന്നെ നോക്കാതെ തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗ്രൂപ്പിനോടൊപ്പം വർക്ക് ചെയ്യുക എന്നത് മാത്രമാണ് അപ്പു അവിടെ നോക്കിയത്. ഇതൊരു വിനീത് ശ്രീനിവാസൻ പടം ആണ് എന്നുള്ള ഒറ്റ കാര്യം കൊണ്ട് മാത്രമാണ് അപ്പു ആ സിനിമയിൽ അഭിനയിച്ചത് എന്നാണ് ധ്യാൻ ഇന്റർവ്യൂവിൽ പറയുന്നത്. അതൊരു പക്ഷേ ശരിയായിരിക്കാം. മോഹൻലാൽ എന്ന മഹാ നടന്റെ മകന് വേണമെങ്കിൽ ഈ വേഷം വേണ്ടെന്നു വയ്ക്കാമായിരുന്നു. പക്ഷേ അപ്പു വളരെ മനോഹരമായി തന്നെ ആ ക്യാരക്ടർ ചെയ്തു ഫലിപ്പിച്ചു എന്നു, നമുക്ക് ഓരോരുത്തർക്കും അറിയാം. വർഷങ്ങൾക്കു ശേഷം വേണു, മുരളി, നിതിൻ മോളി എന്നിവരുടെ കഥ പറയുന്ന ഒരു വിനീത്ശ്രീനിവാസൻ പടമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *