ധാതുമണൽ ഖനനത്തിനായി സിഎംആര്‍എൽ കമ്പനിക്ക് സഹായം നൽകിയെന്നും, പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടൻ എം എൻ എയുടെ ഹര്‍ജി. എന്നാൽ ഈ ഹര്‍ജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസിൻറെ നിലപാട്. കഴിഞ്ഞ മാസം 29 ന് മാത്യു കുഴൽനാടൻ സമര്‍പ്പിച്ച ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. മാത്യു കുഴൽനാടന്റെ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും.
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴൽനാടന്റെ ഹർജി തള്ളണമെന്ന് വിജിലൻസ്
