മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. സമഗ്രമായ റിപ്പോർട്ടിൽ ഒറ്റ പദ്ധതി മുന്നോട്ട് വച്ചേക്കും. 2029 ൽ തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താൻ ശുപാർശ ചെയ്യുമെന്നും, ഒറ്റ തെരഞ്ഞെടുപ്പ് മുന്നോട്ട് വെയ്ക്കുമ്പോൾ കേരളം ഉൾപ്പടെ ചില നിയമസഭകളുടെ കാലാവധി ഒറ്റതവണത്തേക്ക് വെട്ടിചുരുക്കാൻ നിർദ്ദേശിക്കുമെന്നുമാണ് സൂചന.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
