ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനെ ശക്തമായി എതിർക്കും, ശിക്ഷ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികൾക്ക് ഇളവ് ശുപാർശ ചെയ്യാൻ ജയിൽ അധികാരികൾക്ക് എന്ത് അവകാശമാണുള്ളത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ടിപി കേസിലെ പ്രതികൾക്ക് 2000ലധികം പരോൾ ദിവസങ്ങളും ജയിലിൽ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോൾ ശിക്ഷാ ഇളവും നൽകുന്നു. കേരളത്തിനോടുള്ള വെല്ലുവിളിയാണിത്. ഇരുണ്ട യുഗത്തിലാണ് സിപിഎമ്മെന്നും വിഡി സതീശൻ പറഞ്ഞു.
ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം ശക്തമായി എതിർക്കുമെന്ന് വിഡി സതീശൻ
