കേരളത്തില്‍ മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിയമസഭയില്‍. തദ്ദേശ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും അടക്കം നിയമനങ്ങള്‍ക്കായി ഒരു സമാന്തര റിക്രൂട്ട്മെന്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നില്ല. പിഎസ് സി നിയമനങ്ങള്‍ നടത്തുന്നുമില്ല. മന്ത്രി എം.ബി. രാജേഷ് സഭയില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ തെറ്റാണെന്നും സതീശന്. പിന്‍വാതില്‍ നിയമനം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സമാന്തര റിക്രൂട്ട്മെന്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വി ഡി സതീശൻ
