എറണാകുളത്ത് നടന്ന യുഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ. 55 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുത്തിട്ട് ഏഴ് മാസമാകുന്നു, മുഖ്യമന്ത്രി കേരളത്തെ എവിടെ എത്തിച്ചു എന്നും വി.ഡി.സതീശൻ ചോദിച്ചു. പിണറായിയും മോദിയും തമ്മിൽ അണ്ണനും തമ്പിയും ബന്ധമാണ്. അതിനുള്ള ഉദാഹരണങ്ങളാണ് ലാവ്ലിൻ കേസ് പലതവണ മാറ്റി വെച്ചതും, ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയിൽ നിന്നും മൊഴിയെടുക്കാതിരിക്കുന്നതും .കേരളത്തിൽ ബിജെപിയുടെ ബി ടീം ക്യാപ്റ്റനാണ് ഇ.പി ജയരാജൻ എന്നും വിഡി സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ
