മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന് സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിലെ ‘വട്ടപ്പൊട്ടുകാരി’ എന്ന പുതിയ ഗാനം പുറത്തിറങ്ങി. പ്രാചീന കലാരൂപമായ പൊറാട്ട് നാടകത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഗാനത്തിന്റെ വരികള്‍ പി മോഹനന് മാസ്റ്ററുടേതാണ്. ഗാനം ആലപിച്ചിരിക്കുന്നത് സഫീര്‍ കുറ്റ്യാടി ആണ്. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം’ ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയായിരുന്നു. സിദ്ദിഖിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9നാണ് ചിത്രം തീയറ്ററുകളിലെത്തുക. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന് പള്ളിക്കര നിര്‍മ്മിക്കുന്ന ‘പൊറാട്ട് നാടക’ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹന്‍ലാല്‍’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധര്മജന് ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്ജുന് വിജയന്,ആര്യ വിജയന്, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാസര്‍ വേങ്ങരയുമാണ്.
‘പൊറാട്ട് നാടകം’ ചിത്രത്തിലെ ‘വട്ടപ്പൊട്ടുകാരി’ ഗാനം
