Untitled design 2025 10 08T154932.556

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ എർപ്പെടുത്തിയ  നിരോധനവും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും നിര്‍ദേശം നൽകി. പൊതു ജനങ്ങളുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷയ്ക്കും സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അനധികൃത വഴിയോര കച്ചവടം നടത്തുന്നതും, ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നതും, ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതു സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവിട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *