കെ ടി ജലീൽ എം എൽ എയുടെ ‘മലപ്പുറം’ പരാമർശത്തിൽ വിമർശനവുമായി വണ്ടൂർ എം എൽ എ, എ പി അനിൽകുമാർ. പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും, ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അനിൽകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തിയതും അതിന് ഭരണപരമായ ഒത്താശ ചെയ്തുകൊടുത്തതും മലപ്പുറം ജില്ലയിലും കരിപ്പൂർ വിമാനത്താവളത്തിലും അല്ല എന്നുള്ള കാര്യം ജലീലിന് അറിയാമല്ലോ എന്നും വണ്ടൂർ എം എൽ എ ഓർമ്മിപ്പിച്ചു. ഒരു നാടിനെയും ഒരു ജനതയെയും അപമാനിച്ചത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ ടി ജലീൽ എം എൽ എയുടെ ‘മലപ്പുറം’ പരാമർശത്തിൽ വിമർശനവുമായി വണ്ടൂർ എം എൽ എ, എ പി അനിൽകുമാർ
