ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ സംവിധാനം വിപുലീകരിക്കുകയും നൂതന പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതെന്നും സംസ്ഥാനത്തെ എല്ലാവർക്കും പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരം എന്നിവ ഉറപ്പാക്കിയ ജനപക്ഷ സർക്കാരാണ് എൽ.ഡി.എഫ്. സർക്കാറെന്നും ഇത്തരം വികസന കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണ് സാമൂഹ്യ സുരക്ഷാ പെൻഷനെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2023–24 കാലത്ത് കേന്ദ്ര സർക്കാരിന്റെ ധനസഹായം തടസ്സപ്പെടുകയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഉയരുകയും ചെയ്തപ്പോൾ കുറച്ച് മാസങ്ങളിലായി അഞ്ചു ഗഡുക്കളായി പെൻഷൻ കുടിശ്ശിക ആയിരുന്നുവെങ്കിലും, സർക്കാർ അടിയന്തിരമായി ഇടപെട്ട് മൂന്നുഗഡുക്കൾ വിതരണം ചെയ്തു. 2024 മാർച്ചു മുതൽ അതാതുമാസം തന്നെ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നുണ്ട് ബാക്കി രണ്ടു ഗഡുകളും താമസിയാതെ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്.മുന്നേറുകയാണെന്ന് വി ശിവൻകുട്ടി
