വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്നത് പ്രതിഷേധാർഹമെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് വെള്ളിയാഴ്ച ബക്രീദ് അവധിയാണ് ഈ ദിവസം ഒഴിവാക്കിയാണ് പ്രവൃത്തി മണിക്കൂറുകൾ ഉൾപ്പെടെ കണക്കാക്കിയിട്ടുള്ളത് എന്നിട്ടും യാതൊരു കാരണവുമില്ലാതെ വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ച ബക്രീദ് അവധി നിഷേധിച്ചത് വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് കെപിഎസ്ടിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തിൽ ബക്രീദ് അവധി കലണ്ടർ പ്രകാരം ജൂൺ 6 വെള്ളിയാഴ്ചയാണ് എന്നാൽ ഇപ്പോൾ വന്ന സർക്കാർ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരം ശനിയാഴ്ചയാക്കി മാറ്റി. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാർത്ഥികൾക്ക് ബക്രീദിന് ഒരു ദിവസം പോലും സർക്കാർ അവധി നൽകാത്ത സാഹചര്യമാണ് എന്നാണ് വിമര്‍ശനം.
നാളെ അവധി പ്രഖ്യാപിക്കണമെന്ന് കെപിഎസ്ടിഎ
