ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് ഇന്ന് രാജ് ഭവനിൽ നടക്കേണ്ടിയിരുന്ന പരിപാടി ഉപേക്ഷിച്ചിരുന്നു. പരിപാടിയിൽ നിന്ന് വിട്ടുനിന്ന മന്ത്രി പി പ്രസാദിനെ ഗോവിന്ദൻ മാഷ് അഭിനന്ദിച്ചു. അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്നും വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. രാജ്ഭവനിലെ മെയിൻ ഹാളിലെ വേദിയിൽ ഭാരത് മാതാവിന്റെ ചിത്രം ഉണ്ടായിരുന്നു ഇത് ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നുകൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല തുടർന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു രാജ് ഭവൻ.
മന്ത്രി പ്രസാദിനെ അഭിനന്ദിച്ച് ഗോവിന്ദൻ
