എംപിമാർക്ക് ധനമന്ത്രിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയിൽ മറുപടി ഇല്ലെന്ന് വ്യക്തമായതായി കേന്ദ്രമന്ത്രി വി.മുരളീധരന്. ഒരക്ഷരം പറയാൻ പ്രതിപക്ഷത്തിന് തന്റേടമില്ലെന്നും, വസ്തുതകൾ തെറ്റാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും, ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണെങ്കിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ. എളമരം കരീം രാജ്യസഭയില്‍ ചോദിച്ചത് ഗുജറാത്തിനെ പറ്റി മാത്രമാണ് മറ്റൊന്നും ആർക്കും സഭയിൽ ചോദിക്കാൻ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ കേരളത്തിന്റെ പ്രതിഷേധ സമരം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന കണക്കാണെന്നും വി മുരളീധരൻ പരിഹസിച്ചു,
നിര്‍മല സീതാരാമന് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണെങ്കിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെയെന്ന് വി.മുരളീധരന്
