സംസ്ഥാനത്ത് എഡിജിപിയുടെ നേതൃത്വത്തിൽ ഫോൺ ചോർത്തൽ നടക്കുന്നു എന്ന എംഎൽഎയുടെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് വി മുരളീധരൻ. ഭരണകക്ഷി എംഎൽഎ പോലും ഫോൺ ചോർത്തുന്നു. ഫോൺ ചോർത്തൽ വ്യക്തിയുടെ മേലുള്ള കടന്നുകയറ്റമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. പെഗാസസ് ഫോൺ ചോർത്തലെന്ന വ്യാജ ആരോപണവുമായി സുപ്രീംകോടതിയിൽ വരെ പോയ സിപിഎം കേരളത്തിൽ നടക്കുന്ന കാര്യത്തിൽ നിലപാട് പറയണം. കേരള പൊലീസ് അധോലോക സംഘമായി മാറി. പി.ശശിക്കെതിരെയടക്കം തുറന്നുപറഞ്ഞ പി.വി അൻവറിനെ സിപിഎം ഭയപ്പെടുകയാണെന്നും വി.മുരളീധരൻ ആരോപിച്ചു.
സംസ്ഥാനത്ത് എഡിജിപിയുടെ നേതൃത്വത്തിൽ ഫോൺ ചോർത്തൽ നടക്കുന്നു എന്ന എംഎൽഎയുടെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് വി മുരളീധരൻ
