പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പലസ്തീൻ വിഷയത്തിൽ വിദ്വേഷം പടർത്താനും ഉന്മാദമുണ്ടാക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ കേന്ദ്രസർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് യോഗി ആദിത്യനാഥ്. ഈ നിലപാടിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും എതിരെ സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ വിഷയത്തിൽ വിദ്വേഷം പടർത്താനും ഉന്മാദമുണ്ടാക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
