ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. രാജി വെച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ പോലെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. 10 ദിവസത്തിനകം യോഗി ആദിത്യനാഥ് രാജി വെയ്ക്കണം എന്നാണ് ഭീഷണി സന്ദേശത്തിലെ മുന്നറിയിപ്പ്. ശനിയാഴ്ചയാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.ആരാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭീഷണിയെ തുടർന്ന് യോഗി ആദിത്യനാഥിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി
