ഉടുമ്പന്നൂരിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കയ്യാല നിര്‍മാണത്തിലും തണ്ണീര്‍ക്കുഴി നിര്‍മാണത്തിലും കാന നിര്‍മാണത്തിലും ഓഡിറ്റ് വിഭാഗം ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ഈ തുക ജീവനക്കാരില്‍ നിന്ന് തിരിച്ച് പിടിച്ചു. ക്രമക്കേട് കാണിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് . പല വാര്‍ഡുകളിലും നിര്‍മിച്ച കയ്യാലയുടെ അളവില്‍ കൂടുതല്‍ കണക്കാക്കി ബില്ല് മാറി തുക എടുത്തതായി കണ്ടെത്തിയിരുന്നു. തണ്ണീര്ക്കുഴികളുടെ എണ്ണവും ബില്ല് മാറിയ തുകയും തമ്മില്‍ വലിയ പൊരുത്തക്കേടും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയ തുക ജീവനക്കാരില്‍ നിന്ന് തിരിച്ച് പിടിച്ചു
